• June 19, 2021

ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ്

 ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ്

ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി ജില്ലയായ സീതാമഡിയില്‍ വെടിവയ്പ്പ്. ഒരു കര്‍ഷകന് ജീവന്‍ നഷ്ടമായി. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ജനന്‍ നഗര്‍ സ്വദേശിയായ നാഗേശ്വര്‍ റായി (25) ആണ് മരിച്ചത്.

നേപ്പാള്‍ അതിര്‍ത്തി പൊലീസാണ് കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് ആരോപണം. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് സംഭവം. ഫാമില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെ നേപ്പാള്‍ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related post