• May 13, 2021

5000 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ

 5000 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ

3500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ-4 മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെ 5000 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.

അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന നിര്‍ദിഷ്ട മിസൈലിന് ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങള്‍, ദക്ഷിണചൈനാ കടല്‍ ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങള്‍ വരെ ലക്ഷ്യം വെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മിസൈലാണ് അണിയറയിലൊരുങ്ങുന്നത്. നിലവില്‍ പരീക്ഷിച്ച് വിജയിച്ച കെ-4 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഇത്. മിസൈലിനേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഡിആര്‍ഡിഒ പുതിയ മിസൈലിനേപ്പറ്റി പുറത്തുപറയാന്‍ തയ്യാറായിട്ടില്ല.

5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതാണ് ഡിആര്‍ഡിഒയുടെ അടുത്ത നീക്കം.

Related post