• October 21, 2021

കാശ് എത്തും കത്ത് പോലെ

 കാശ് എത്തും കത്ത് പോലെ


വാതില്‍പ്പടിയിലെത്തി പണം നല്‍കുന്ന തപാല്‍ വകുപ്പ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. വ്യക്തികള്‍ക്ക് തപാല്‍ വകുപ്പ് മുഖേന പണം വീട്ടിലെത്തിക്കാനാണ് അനുമതി. ഇന്ത്യ പോസ്റ്റ് പേമന്റ് ബാങ്കിന്റെ ആധാര്‍ ബന്ധിത പേമന്റ് സമ്പ്രദായത്തിലൂടെയുള്ള വിതരണത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കന്നത്.

ഇതിനായി കേരള സര്‍ക്കിള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ സമ്പ്രദായത്തില്‍ ബാങ്കുകളോ ,എ.ടി.എം സന്ദര്‍ശിക്കാതെ ജനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാം.

പോസ്റ്റ് മാന്‍ മുഖേന പണം വീട്ടിലെത്തും.ഇത്തരത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തുമ്പോഴും, ബയോമെട്രിക് സമ്പ്രദായം ഉപയോഗിക്കുമ്പോഴും ബ്രേക്ക ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related post