• October 22, 2021

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് 6,50,000 പരിശോധന കിറ്റുകള്‍ എത്തി

 ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് 6,50,000 പരിശോധന കിറ്റുകള്‍ എത്തി


ചൈനയില്‍നിന്നും 6,50,000 പരിശോധന കിറ്റ് ഇന്ത്യയിലേക്ക് കയറ്റി അയച്ചതായി ബെയ്ജിങ്ങിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്രി അറിയിച്ചു.

അഞ്ചരലക്ഷം ആന്റിബോഡി ടെസ്റ്റിങ് കിറ്റുകളും ഒരു ലക്ഷം ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളുമാണ് ചൈന ഇന്ത്യയിലേക്കയച്ചത്. 15 ദിവസത്തിനുള്ളില്‍ 20 ലക്ഷം കിറ്റുകള്‍ കൂടി ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

രക്ത സാംപിളില്‍ ആന്റിബോഡി ടെസ്റ്റ് നടത്തുന്നതു വഴി 15 മിനിറ്റ് കൊണ്ട് ഏതെങ്കിലും വൈറസ് ബാധ രോഗിയിലുണ്ടോയെന്ന് അറിയാനാവും.ദേശീയ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച കിറ്റുകള്‍ ഇന്നുമുതല്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച് തുടങ്ങും.

Related post