• October 22, 2021

ഇന്ത്യക്ക് 170,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത് ചൈന

 ഇന്ത്യക്ക് 170,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത് ചൈന

ഇന്ത്യക്ക് 170,000 പിപിഇ (പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റ്) കിറ്റുകള്‍ വിതരണം ചെയ്ത് ചൈന. 20000 കിറ്റുകള്‍ ആഭ്യന്തരമായി വിതരണം ചെയ്യുമെന്നും സൂചനയുണ്ട്. ഇതോടെ, ആകെ 1.90 ലക്ഷം കിറ്റുകളാണ് ചൈന ഇന്ത്യക്ക് സംഭാവന നല്‍കുക. 3.87 ലക്ഷം പിപിഇ കിറ്റുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്.

രാജ്യത്ത് അതിവേഗം പടര്‍ന്നു പിടിക്കുന്ന കൊവിഡ് 19 വൈറസ് ബാധയെ ചെറുക്കാന്‍ മതിയായ പിപിഇ കിറ്റുകള്‍ ഉണ്ടാവുമോ എന്ന ചോദ്യങ്ങള്‍ക്കിടെയാണ് അയല്‍രാജ്യത്തിന് കൈത്താങ്ങായി ചൈന എത്തിയത്. ഇതോടൊപ്പം ആഭ്യന്തരമായി നിര്‍മ്മിച്ച 2 ലക്ഷം എന്‍95 മാസ്‌കുകള്‍ വിവിധ ആശുപത്രികളിലായി വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Related post