• June 19, 2021

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 62.09 ശതമാനമായി ഉയര്‍ന്നു

 രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 62.09 ശതമാനമായി ഉയര്‍ന്നു

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാകുന്നു. രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 62.09 ശതമാനമായി വര്‍ധിച്ചു. സജ്ജീവ കേസുകളേക്കാള്‍ ഏതാണ്ട് രണ്ടിരട്ടിയോളം പേര്‍ രാജ്യത്ത് രോഗമുക്തരായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ വ്യാഴാഴ്ച 24,897 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 487 പേരുടെ മരണവും സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 7,67,296 ആണ്. നിലവില്‍ 2,69,789 പേരാണ് ചികിത്സയിലുള്ളത്. 4,76,978 പേര്‍ രോഗമുക്തരായി.

Related post