• October 17, 2021

രാജ്യത്തെ ഉത്പാദനമേഖലയുടെ വളര്‍ച്ച താഴ്ന്നനിലവാരത്തില്‍

 രാജ്യത്തെ ഉത്പാദനമേഖലയുടെ വളര്‍ച്ച താഴ്ന്നനിലവാരത്തില്‍

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഉത്പാദനമേഖലയുടെ വളര്‍ച്ച നാലുമാസത്തിനിടയിലെ താഴ്ന്നനിലവാരത്തില്‍. അന്താരാഷ്ട്ര വിപണിയില്‍നിന്നുള്ള ആവശ്യം നിലയ്ക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതാണ് കാരണം. ഐ.എച്ച്.എസ്. മാര്‍ക്കറ്റ് ഇന്ത്യയുടെ മാനുഫാക്ചറിങ് പി.എം.ഐ. ഫെബ്രുവരിയിലെ 54.5 പോയന്റില്‍നിന്ന് മാര്‍ച്ചില്‍ 51.8 പോയന്റ് ആയാണ് കുറഞ്ഞത്.

2019 നവംബറിനുശേഷം ഇത് മെച്ചപ്പെട്ടുവരികയായിരുന്നു. തുടര്‍ച്ചയായ 32 -ാം മാസമാണ് മാനുഫാക്ചറിങ് പി.എം.ഐ. 50 പോയന്റിനു മുകളില്‍ നിലനില്‍ക്കുന്നത്. 50 പോയന്റിനു മുകളിലായാല്‍ ഉത്പാദനവളര്‍ച്ചയും അതിനുതാഴെയായാല്‍ മാന്ദ്യവുമാണെന്നാണ് കണക്കാക്കുക.

Related post