• July 28, 2021

വാംഖഡേയില്‍ ഇന്ന് തീപാറുന്ന മത്സരം, ഇന്ത്യയും ഓസിസും ഏറ്റുമുട്ടും; മത്സര വിശേഷങ്ങളറിയാം

 വാംഖഡേയില്‍ ഇന്ന് തീപാറുന്ന മത്സരം,  ഇന്ത്യയും ഓസിസും ഏറ്റുമുട്ടും; മത്സര വിശേഷങ്ങളറിയാം

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ഇന്ന് മുംബൈയില്‍ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായാണ് ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയിരിക്കുന്നത്.

തുടര്‍ വിജയങ്ങളുടെ കരുത്തില്‍ ടീം ഇന്ത്യയിറങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടുടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ വിഖ്യാത വാംഖഡെ സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് അത് വിരുന്നാകും.

നാല് പേസര്‍മാരാണ് ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുള്ളത്. ബുമ്രയെയും സെയ്നിയെയും കൂടാതെ മുഹമ്മദ് ഷമിയും ശാര്‍ദുല്‍ ഠാക്കൂറുമാണ് ഇന്ത്യന്‍ നിരയിലെ പേസര്‍മാര്‍. രോഹിത് ശര്‍മ്മ, വിരാട് കോലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍…ഇന്ത്യന്‍ ബാറ്റിംഗ് നിര അതിശക്തമാണ്. മറുവശത്ത് ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ ത്രിമൂര്‍ത്തികളും അതിശക്തം. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നയിക്കുന്ന ഇന്ത്യന്‍ പേസ് യുണിറ്റിന് മറുപടിയായി പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് ത്രയം ഓസീസിനുണ്ട്. ഇരു ടീമുകളിലെയും പേസര്‍മാരും ബാറ്റ്സ്മാന്‍മാരും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുമെന്ന് വ്യക്തം.

മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും വാംഖഡെയില്‍ പരിശീലനം നടത്തി. രണ്ടാം ഏകദിനം 17ന് രാജ്കോട്ടിലും മൂന്നാം മത്സരം 19ന് ബെംഗളൂരുവിലും നടക്കും.

Related post