• May 13, 2021

പ്രതികാരം വീട്ടി ഇന്ത്യ; ഓസ്‌ട്രേലിയ്‌ക്കെതിരെ 36 റണ്‍സിന്‌റെ വിജയം

 പ്രതികാരം വീട്ടി ഇന്ത്യ; ഓസ്‌ട്രേലിയ്‌ക്കെതിരെ 36 റണ്‍സിന്‌റെ വിജയം

ഓസ്‌ട്രേലിയയ്‌ക്കെതിരായ 2ാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 36 റണ്‍സിന്റെ വിജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെയും (90 പന്തില്‍ 96) ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (76 പന്തില്‍ 78) കെ.എല്‍.രാഹുലിന്റെയും (52 പന്തില്‍ 80) മികവില്‍ 6ന് 340 റണ്‍സിലെത്തിയപ്പോള്‍ ഓസീസ് മറുപടി 49.1 ഓവറില്‍ 304ല്‍ ഒതുങ്ങി. മുഹമ്മദ് ഷമി 3 വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ പാറ്റ് കമിന്‍സിന്റെ പന്തുകൊണ്ട് ശിഖര്‍ ധവാനും ഫീല്‍ഡിങ്ങിനിടെ വീണ് രോഹിത് ശര്‍മയ്ക്കും പരുക്കേറ്റതു ജയത്തിലും ഇന്ത്യയ്ക്കു സങ്കടമായി.

മുംബൈയില്‍ കിട്ടിയ ഷോക്ക് ട്രീറ്റ്‌മെന്റില്‍നിന്ന് ഇന്ത്യ പാഠംപഠിച്ചു. ഒന്നാം ഏകദിനത്തില്‍ 10 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയ കോലിയും സംഘവും രാജ്‌കോട്ടില്‍ ഓസീസിനെതിരെ തനിസ്വരൂപം കാട്ടി. തകര്‍ത്തടിച്ചു മുന്നേറിയ സ്റ്റീവ് സ്മിത്ത് മത്സരം തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കുല്‍ദീപ് യാദവിന്റെ സ്പിന്നില്‍ കുടുങ്ങി സ്മിത്ത് പുറത്തായതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. നാളെ ബെംഗളൂരുവില്‍ ഇനി ഫൈനലാണ്; 3 മത്സര പരമ്പരയിലെ വിജയികളെ നിര്‍ണയിക്കാനുള്ള ഫൈനല്‍.

Related post