• May 14, 2021

മുറിവേറ്റ സിംഹത്തിൻറെ ശ്വാസം ഗർജനത്തെക്കാൾ ഭയാനകം

 മുറിവേറ്റ സിംഹത്തിൻറെ ശ്വാസം  ഗർജനത്തെക്കാൾ ഭയാനകം

Bengaluru: India’s Rohit Sharma and Virat Kohli run between the wickets during the third and final ODI cricket match against Australia, at Chinnaswamy Stadium in Bengaluru, Sunday, Jan. 19, 2020. (PTI Photo/Shailendra Bhojak) (PTI1_19_2020_000213B)

ഓസ്‌ട്രേലിയയെ തകർത്ത് ടീം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. . ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ചെയ്തു.

ആദ്യ കളിയില്‍ പത്തു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് തുടരെ രണ്ടു കളികള്‍ ജയിച്ച് ഇന്ത്യ ഒാസീസിനെ നിലം പറ്റിച്ചത്.. ഈ വര്‍ഷം ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം പരമ്പര വിജയമാണിത്. ശ്രീലങ്കയ്‌ക്കെതിരേ നേരത്തേ നടന്ന ടി20 പരമ്പരയും ഇന്ത്യ അനായാസം കൈക്കലാക്കിയിരുന്നു.

പരമ്പരയില്‍ ആദ്യമായി ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഒമ്പത് വിക്കറ്റിന് 286 റണ്‍സാണ് നേടിയത്. മറുപടിയില്‍ രോഹിത് ശര്‍മയുടെ ഇടിവെട്ട് സെഞ്ച്വറിയും (119) നായകന്‍ വിരാട് കോലിയുടെ (89) തകര്‍പ്പന്‍ ഇന്നിങ്‌സും ഇന്ത്യയെ 47.3 ഓവറില്‍ മൂന്നു വിക്കറ്റിനു ലക്ഷ്യത്തിലെത്തിച്ചു.

128 പന്തില്‍ എട്ടു ബൗണ്ടറികളും ആറു കൂറ്റന്‍ സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. കോലി 91 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് 89 റണ്‍സെടുത്തത്. ശ്രേയസ് അയ്യരാണ് (44*) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ലോകേഷ് രാഹുലിന് (19) കാര്യമായ സംഭാവന നല്‍കാനായില്ല. മനീഷ് പാണ്ഡെ എട്ടു റണ്‍സുമായി പുറത്താവാതെ നിന്നു.

Related post