• October 18, 2021

ഹിറ്റ്മാന്‍ ഷോ!!!!!! സൂപ്പര്‍ ഓവര്‍ വിജയവുമായി ടീം ഇന്ത്യ

 ഹിറ്റ്മാന്‍ ഷോ!!!!!! സൂപ്പര്‍ ഓവര്‍ വിജയവുമായി ടീം ഇന്ത്യ

ഹാമില്‍ട്ടണ്‍ ടി20യില്‍ സൂപ്പര്‍ ഓവര്‍ വിജയവുമായി ടീം ഇന്ത്യ ചരിത്രമെഴുതി. സൂപ്പര്‍ ഓവറിലെ 18 റണ്‍സ് വിജയലക്ഷ്യം രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ചേര്‍ന്ന് അവസാന പന്തില്‍ അടിച്ചെടുത്തു. ഇതോടെ ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായി ടി20 പരമ്പര നേടാന്‍ ടീം ഇന്ത്യക്കായി. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസീലന്‍ഡിനായി ക്രീസിലെത്തിയത് മാര്‍ട്ടിന്‍ ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണുമാണ്. ഇരുവരും ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നേടിയത് 17 റണ്‍സ്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 18 റണ്‍സ് ആയി.


ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യക്കായി ക്രീസിലെത്തിയത് രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും. ന്യൂസീലന്‍ഡിന്റെ ഓവര്‍ എറിയാനെത്തിയത് ടിം സൗത്തി. ആദ്യ പന്തുകളില്‍ മുട്ടിക്കളിച്ചതോടെ ഇന്ത്യക്ക് അസാന രണ്ട് പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ് വേണമെന്നായി. എന്നാല്‍ രോഹിത് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. സൗത്തിയുടെ അഞ്ചും ആറും പന്തുകള്‍ സിക്‌സിലേക്ക് പായിച്ച് രോഹിത് ഇന്ത്യയുടെ സൂപ്പര്‍ മാന്‍ ആയി. ഇന്ത്യക്ക് ചരിത്ര വിജയം, ന്യൂസീലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി-20 പരമ്പര. അഞ്ചു ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി-20യിലും ഇന്ത്യ വിജയിച്ചിരുന്നു.

ബാറ്റിംങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സ് എടുത്തത്. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും(65) വിരാട് കോലിയുമാണ്(38) ഇന്ത്യക്കുവേണ്ടി തിളങ്ങിയത്.

ആദ്യ വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യയുടെ ഓപണിംങ് സഖ്യം വേര്‍പിരിഞ്ഞത്. ആദ്യ ഏഴ് ഓവറില്‍ 77 റണ്‍സാണ് ഇന്ത്യ നേടിയത് എന്നാല്‍ പിന്നീടുള്ള 13 ഓവറുകളില്‍ 7.85 ശരാശരിയില്‍ 102 റണ്‍ നേടാനേ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കായുള്ളൂ. അതാണ് കളിയില്‍ നിര്‍ണ്ണായകമായത്.

ആദ്യം ലോകേഷ് രാഹുലും(19 പന്തില്‍ 27) വൈകാതെ ടോപ് സ്‌കോറര്‍ രോഹിത് ശര്‍മ്മയും(40 പന്തില്‍ 65) പുറത്തായി. ഇതിനിടെ മൂന്നു സിക്സും ആറ് ഫോറും രോഹിത് ശര്‍മ്മ പറത്തി. മൂന്നാമനായിറങ്ങിയ ശിവം ദുബെ(3) നിരാശപ്പെടുത്തിയെങ്കിലും കോലി(27 പന്തില്‍ 38) രക്ഷാപ്രവര്‍ത്തനം നടത്തിയതോടെ ഇന്ത്യന്‍ സ്‌കോറിന് മാന്യത ലഭിച്ചു.

കിവീസ് ബൗളര്‍മാരില്‍ ഏറ്റവും അടി കിട്ടിയ ഹാമിഷ് ബെന്നറ്റിന് തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ വിക്കറ്റും ലഭിച്ചത്. നാല് ഓവറില്‍ 54 റണ്‍ വിട്ടുകൊടുത്ത ബെന്നറ്റ് മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തി.

Related post