• October 26, 2021

ഇന്ത്യ -വിന്‍ഡീസ് മൂന്നാം ടി20 ഇന്ന്

 ഇന്ത്യ -വിന്‍ഡീസ് മൂന്നാം ടി20 ഇന്ന്

ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. രാത്രി ഏഴ് മുതല്‍ മുബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് ടീമും സമനിലയിലാണ് നില്‍ക്കുന്നത്.അതുകൊണ്ട് തന്നെ ഇന്നത്തെ കളി നിര്‍ണായകമാണ്. ഇന്ന് കളി ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാന്‍ കഴിയും.

ഡിസംബര്‍ ആറിന് നടന്ന മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ എട്ടു വിക്കറ്റോടെ വിന്‍ഡീസ് ഇന്ത്യയ്ക്ക് തടയിട്ടു. മലയാളി താരം സഞ്ജുവിനെ കളിപ്പിക്കാന്‍ ഇന്ന സാധ്യത കുറവാണ്.

Related post