• October 23, 2021

ഈ ഭീകര സാഹചര്യത്തെയും ഇന്ത്യ ജയിക്കും; വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

 ഈ ഭീകര സാഹചര്യത്തെയും ഇന്ത്യ ജയിക്കും; വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ഭീകരമായ സാഹചര്യത്തെ ഇന്ത്യ ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വീണ്ടും പുഞ്ചിരിക്കും, ഇന്ത്യ വീണ്ടും ജയിക്കുമെന്ന വിഡിയോ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 3 മിനിറ്റ് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം 6 ലക്ഷത്തിലേറെപേര്‍ കണ്ടു.

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, തപ്സി പന്നു, അനന്യ പാണ്ഡെ, ഭൂമി പെദ്നേക്കര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, വിക്കി കൗശല്‍, രാജ് കുമാര്‍ റാവു, കൃതി സനോണ്‍, ടൈഗര്‍ ഷ്രോഫ്, ജാക്കി ഭഗ്‌നാനി, രാകുല്‍ പ്രീത്, ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ തുടങ്ങിയവരാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ സിനിമാ സാഹോദര്യത്തിന്റെ നല്ല സംരംഭമെന്നും മോദി കുറിച്ചു. വീട്ടില്‍ ഇരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും കൈകഴുകുന്നതിന്റെയും പ്രധാന്യമാണ് വിഡിയോയില്‍ പറയുന്നത്.

Related post