• July 28, 2021

ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

 ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ


വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് 67 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം . ഇതോടെ, ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി . 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എടുക്കാനേ വില്‍ഡീസിന് സാധിച്ചുള്ളൂ .. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. 34 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത്് രോഹിത് മടങ്ങിയത്. എന്നാല്‍ 29 പന്തില്‍ നിന്ന് കൃത്യം 70 റണ്‍സെടുത്ത് വിരാട് കോലി പുറത്താവാതെ നിന്നു.

68 റണ്‍സ് നേടിയ പൊള്ളാര്‍ഡാണ് വിന്‍ഡീസ് നിരയില്‍ ടോപ് സ്‌കോറര്‍. ഹെറ്റ്മയര്‍ 41 റണ്‍സ് നേടി. ഓപ്പണര്‍മാരായ സിമ്മണ്‍സ് (ഏഴ്), ബ്രണ്ടന്‍ കിങ് ( അഞ്ച്), നിക്കോളാസ് പൂരന്‍ (0), ജെസണ്‍ ഹോള്‍ഡര്‍ ( 8) വാല്‍ഷ് ( 11), പിയറി ( 6) എന്നിവര്‍ പുറത്തായി. വില്യംസണ്‍ ( 13), കോര്‍ട്ടല്‍ (4) എന്നിവര്‍ പുറത്താകാതെ നിന്നു. 17 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്ക് നീങ്ങിയ വിന്‍ഡീസിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പൊള്ളാര്‍ഡ് – ഹെറ്റ്മയര്‍ സഖ്യമാണ് കരകയറ്റിയത്. ഹെറ്റ്മയര്‍ 24 പന്തില്‍ ഒരു ഫോറും അഞ്ചു സിക്സും സഹിതം 41 റണ്‍സെടുത്ത് പുറത്തായി. 33 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം പൊള്ളാര്‍ഡ് അര്‍ധസെഞ്ചുറി തികച്ചു. നേരത്തെ ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സ് നേടി. വിന്‍ഡീസിനായി കെസറിക് വില്യംസ്, കീറോണ്‍ പൊള്ളാര്‍ഡ്, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Related post