• June 15, 2021

മോസ്‌കോ പരേഡില്‍ മാര്‍ച്ച് ചെയ്ത് ഇന്ത്യയും ചൈനയും

 മോസ്‌കോ പരേഡില്‍ മാര്‍ച്ച് ചെയ്ത് ഇന്ത്യയും ചൈനയും

അതിർത്തിയിൽ സംഘർഷം തുടരവേ, റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ പരേഡിൽ പങ്കെടുത്ത് ഇന്ത്യ, ചൈന സേനകൾ. രണ്ടാം ലോകയുദ്ധത്തിൽ ജർമൻ സേനയ്ക്കു മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചു നടന്ന വിജയദിന പരേഡിലാണ് ഇന്ത്യ, ചൈന എന്നിവയടക്കം 11 രാജ്യങ്ങളിലെ സേനാംഗങ്ങൾ പങ്കെടുത്തത്.

കര, നാവിക, വ്യോമ സേനകളിലെ സംയുക്ത സംഘമാണ് ഇന്ത്യയ്ക്കായി പരേഡിൽ അണിനിരന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവർ ചടങ്ങിനു സാക്ഷിയായി.

വിജയദിന പരേഡിൽ ഇന്ത്യൻ സേനാംഗങ്ങളുടെ പങ്കാളിത്തത്തിൽ അഭിമാനിക്കുന്നതായി രാജ്നാഥ് ട്വിറ്ററിൽ കുറിച്ചു. ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗിയുമായി രാജ്നാഥ് കൂടിക്കാഴ്ച നടത്തുമെന്നു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പ്രതിരോധ മന്ത്രാലയം അക്കാര്യം നിഷേധിച്ചിരുന്നു

Related post