• June 20, 2021

ലഡാക്കില്‍ സംയുക്ത സേനാഭ്യാസം നടത്തി ഇന്ത്യന്‍ സേനകള്‍

 ലഡാക്കില്‍ സംയുക്ത സേനാഭ്യാസം നടത്തി ഇന്ത്യന്‍ സേനകള്‍

സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കില്‍ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകള്‍. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റര്‍, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍, ചരക്ക് വിമാനങ്ങള്‍ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാര്‍ഗം അതിര്‍ത്തി മേഖലകളില്‍ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ്, മുന്‍കരുതലിന്റെ ഭാഗമായുള്ള സേനാഭ്യാസം.

Related post