• July 28, 2021

ഏറ്റവും മികച്ച താരങ്ങളുടെ ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന

 ഏറ്റവും മികച്ച താരങ്ങളുടെ ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിൻ്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വനിത താരമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. 2018 ല്‍ കാഴ്ച്ചവെച്ച പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ദാനയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച വനിത താരത്തിന് പുറമേ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വനിത ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരത്തിനും താരം അര്‍ഹയായി. ഐസിസി വനിത ഏകദിന ടീമിലും വനിത ടി20 ടീമിലും മന്ദാന ഇടം നേടി.
51 ഏകദിനങ്ങളിലും 66 ടി20 കളിലും സ്മൃതി മന്ദാന ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ഇരുഫോര്‍മ്മാറ്റുകളിലുമായി ആകെ 3476 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണറുടെ സമ്പാദ്യം.

ഏകദിന ടീമില്‍ ഇന്ത്യയില്‍ നിന്ന് ജുലന്‍ ഗോസ്വാമി, പൂനം യാദവ്, ശിഖ പാണ്ഡേ എന്നവരും സ്മൃതിയ്‌ക്കൊപ്പം ഇടം നേടിയിട്ടുണ്ട്. ടി20 ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ മാത്രമാണ് സ്മൃതിയ്ക്ക് കൂട്ട്.

Related post