• October 23, 2021

റെയില്‍വേയും വിമാനക്കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ബുക്കിംഗ് ആരംഭിച്ചു

 റെയില്‍വേയും വിമാനക്കമ്പനികളും ഏപ്രില്‍ 15 മുതലുള്ള  ബുക്കിംഗ് ആരംഭിച്ചു

ലോക്ക് ഡൗണ്‍ നിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെ റെയില്‍വേയും വിമാനക്കമ്പനിയും ബുക്കിംഗ് ആരംഭിച്ചു. ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗാണ് ആരംഭിച്ചത്.

നിലവില്‍ ഏപ്രില്‍ 14 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റെയില്‍വേയെ കൂടാതെ സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളും ബുക്കിംഗ് ആരംഭിച്ചു. ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചതെന്ന് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് ബിസിനസ്സ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നേരത്തെ അറിയിച്ചിരുന്നു.

Related post