• October 22, 2021

ട്രെയിന്‍ സര്‍വീസുകള്‍ ഏപ്രില്‍ 14വരെ നിര്‍ത്തിവെയ്ക്കും

 ട്രെയിന്‍ സര്‍വീസുകള്‍ ഏപ്രില്‍ 14വരെ നിര്‍ത്തിവെയ്ക്കും


ലോക്ക്ഡൗണിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകള്‍ ഏപ്രില്‍ 14വരെ നിര്‍ത്തിവെയ്ക്കും. ഗുഡ്‌സ് ട്രെയിനുകള്‍ ഒഴികെയുള്ള എല്ലാ ട്രെയിനുകള്‍ക്കും ഇത് ബാധകമായിരിക്കും. രാജ്യത്തെ റോഡുകളില്‍ ടോളുകള്‍ പിരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.

ഏപ്രില്‍ 14ന് അര്‍ധരാത്രി വരെയാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വയ്ക്കുന്നത്. പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ്, സബര്‍ബന്‍ ട്രെയിനുകള്‍ ഓടില്ല. ചരക്ക് ഗതാഗതത്തിനായി ഗുഡ്‌സ് ട്രെയിനുകള്‍ മാത്രം സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 14 വരെ ടോളുകള്‍ ഒഴിവാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിച്ചു. പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ വിതരണം ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Related post