• October 26, 2021

ഇന്ത്യക്കാര്‍ക്ക് ഓഫറുമായി നെറ്റ്ഫ്‌ളിക്‌സ്

 ഇന്ത്യക്കാര്‍ക്ക് ഓഫറുമായി നെറ്റ്ഫ്‌ളിക്‌സ്

ഇന്ത്യക്കാര്‍ക്ക് വേണ്ടി പുതിയ ദീര്‍ഘകാല പ്‌ളാനുകളും അമ്പതു ശതമാനം കിഴിവുമായി നെറ്റ്ഫ്‌ളിക്‌സ്. നിലവിലുള്ള പ്ലാനുകള്‍ക്ക് പുറമേയാണിത്. പുതിയ പ്ലാനുകളുടെ കാലാവധി മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങനെയാണ് നിലവിലെ പ്ലാനുകള്‍. ഇവയ്ക്ക് അമ്പത് ശതമാനം ഇളവുണ്ട്. ഇപ്പോഴുള്ള പ്ലാനുകളായ മൊബൈല്‍, ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നിവ മാസം തോറും പുതുക്കം.
ഇന്റര്‍നെറ്റ് ഉപയോഗവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും കൂടുന്ന ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനും കൂടുതല്‍ ഉപഭോക്താക്കളെ കൂട്ടാനുമുള്ള തന്ത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുതന്നെയാണെങ്കിലും ഇന്ത്യന്‍ നെറ്റ്ഫ്‌ളിക്‌സ് ആരാധാകര്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.
ഇപ്പോഴുള്ള മൊബൈല്‍ ഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാനിന് പ്രതിമാസ 199 രൂപയാണ്. പരസ്യമില്ലാതെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനേട് കൂടി അണ്‍ലിമിറ്റഡ് കണ്‍ഡന്റാണ് വാഗ്ദാനം. പ്രീമിയം പ്ലാനിന് 799 രൂപയുമാണ് പ്രതിമാസം

Related post