• May 13, 2021

ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി ഇന്ത്യ

 ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി ഇന്ത്യ

എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ചൈനയിലേക്കുള്ള സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ചൈനയിലേക്കുള്ള വിമാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നത്.

ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ ഡല്‍ഹി-ഷാന്‍ഹായ് പാതയിലെ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ ബുധനാഴ്ച വ്യക്തമാക്കി. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്ത്യ-സൗത്ത് ഏഷ്യ പരിധിയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും എന്‍95 മാസ്‌ക് ഉപയോഗിക്കണമെന്നും എയര്‍ ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി ഒന്ന് മുതല്‍ ഫെബ്രുവരി 20 വരെ ഡല്‍ഹിയില്‍നിന്ന് ചൈനയിലെ ചെങ്ഡുവിലേക്കുള്ള സര്‍വീസും ബെംഗളൂരുവില്‍നിന്നുള്ള ഹോങ്കോങ് സര്‍വീസുമാണ് ഇന്‍ഡിഗോ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.

ഇന്ത്യക്ക് പുറമേ പല വിദേശരാജ്യങ്ങളും ചൈനയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍ലൈന്‍സ് പൂര്‍ണമായും നിര്‍ത്തി ചൈനയിലേക്കുള്ള സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്.

Related post