• May 14, 2021

ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ

 ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ

ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ ആരംഭിക്കും. അടുത്ത മാസം 16 മുതൽ എയർ ഇന്ത്യ ജംബോ സർവീസ് ആരംഭിക്കാനിരിക്കെയാണ് ഇൻഡിഗോയുടെ പ്രഖ്യാപനം. ഇതോടെ ജിദ്ദ-കോഴിക്കോട് സെക്ടറിൽ സർവ്വീസ് നടത്തുന്ന വിമാനകമ്പനികളുടെ എണ്ണം നാലാകും. മാർച്ച് 29 മുതലാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ ഇൻഡിഗോയുടെ നേരിട്ടുള്ള സർവ്വീസ് ആരംഭിക്കുക. രാവിലെ 8.55 നു കോഴിക്കോട് നിന്നും പറന്നുയുരുന്ന വിമാനം ഉച്ചക്ക് 12.20 നു ജിദ്ദയിലെത്തും. തിരിച്ചു ജിദ്ദയിൽ നിന്നും ഉച്ചക്ക് 1.20 നു പുറപ്പെട്ട് രാത്രി 9.35 നു കോഴിക്കോട് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

Related post