• December 3, 2021

അർണാബ് ഗോസ്വാമിയെ പരിഹസിച്ചു , കുനാൽ കാമ്രയ്ക്ക് വിലക്കേർപ്പെടുത്തി ഇന്‍ഡിഗോ

 അർണാബ് ഗോസ്വാമിയെ പരിഹസിച്ചു , കുനാൽ കാമ്രയ്ക്ക് വിലക്കേർപ്പെടുത്തി  ഇന്‍ഡിഗോ

റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വെച്ച് പരിഹസിക്കുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കാമ്രയ്ക്ക് , എയര്‍ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സും യാത്രാവിലക്കേര്‍പ്പെടുത്തി . ആറ് മാസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വിമാനകമ്പനികളുടെ വിശദീകരണം.

“അർണാബ്, നിങ്ങളൊരു ജേണലിസ്റ്റാണോ അതോ ഒരു ഭീരുവാണോ അതോ, ഒരു ദേശീയവാദിയാണോ” എന്നു തുടങ്ങുന്ന ചോദ്യങ്ങളോടെയാണ് കുനാൽ ശല്യം ചെയ്യാൻ തുടങ്ങിയത്. ഇതിനു പിന്നാലെയാണ് നടപടി.

എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ,റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവർത്തകർ എങ്ങനെയാണോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആക്രമിച്ചു കയറുന്നത്, അതുപോലെ താനും ചെയ്തു നോക്കി എന്നേയുള്ളൂ എന്നും കുനാൽ വിശദീകരിച്ചു.

Related post