• August 3, 2021

ഇന്ദ്രാ നീ സൂപ്പര്‍; പിറന്നാളാശംസകളുമായി പൂര്‍ണിമ

 ഇന്ദ്രാ നീ സൂപ്പര്‍; പിറന്നാളാശംസകളുമായി പൂര്‍ണിമ

നടന്‍ ഇന്ദ്രജിത്തിന് ഇന്ന് 40ാം പിറന്നാള്‍. ഭര്‍ത്താവിന് ഹൃദയത്തില്‍ തൊടുന്ന വാക്കുകളോടെയാണ് പൂര്‍ണിമ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

’40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു കാര്യം പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഭര്‍ത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നില്‍ക്കുന്നു. പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍.”


മകള്‍ പ്രാര്‍ഥനയും അനുജന്‍ പൃഥ്വിരാജും നടന്‍ ടൊവിനോ തോമസുമെല്ലാം ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് എന്നാണ് പ്രാര്‍ഥന പറയുന്നത്.

അച്ഛന്റെ മകളായി ജനിച്ചതില്‍ അഭിമാനിക്കുന്നെന്നും പ്രാര്‍ത്ഥന അച്ഛന് നല്‍കിയ ആശംസാ വാക്കുകളില്‍ ചേര്‍ത്തു.

പൂര്‍ണിമ പങ്കുവെച്ച ഇന്ദ്രജിത്തിന്‌റെ വീഡിയോകള്‍ കാണാം

Related post