• October 23, 2021

ലോക്ക്ഡൗൺ ഗംഗയ്ക്കുനൽകിയത് പുതുജീവൻ

 ലോക്ക്ഡൗൺ ഗംഗയ്ക്കുനൽകിയത് പുതുജീവൻ

21 ദിവസത്തെ ലോക്ക്ഡൗൺ മൂലം വ്യവസായശാലകൾ അടയുകയും ആളുകൾ വീടുകളിൽ ഒതുങ്ങുകയും ചെയ്തതോടെ ഗംഗാജലത്തിന്റെ ഗുണമേന്മ വർദ്ധിച്ചെന്ന് ഐഐടി-ബിഎച്ച്‌യു പ്രൊഫസർ ഡോ. പി. കെ. മിശ്ര അഭിപ്രായപ്പെട്ടു
വ്യാവസായികമാലിന്യങ്ങളുടെ അഭാവമാണ് നദിയെ തെളിമയാർന്നതാക്കിയതെന്നു കെമിക്കൽ എഞ്ചിനീയറിംഗ് വിദഗ്ധൻ മിശ്ര പറഞ്ഞു.
ഗംഗാനദിയിലെ മലിനീകരണത്തിന്റെ പത്തിലൊന്ന് സംഭവിക്കുന്നത് വ്യവസായങ്ങൾ മൂലമാണ്. അടച്ചുപൂട്ടൽ കാരണം വ്യവസായങ്ങൾ നിലച്ചതിനാൽ സ്ഥിതി മെച്ചപ്പെട്ടു. ഗംഗയിൽ 40-50 ശതമാനം പുരോഗതി കാണാൻ കഴിയുന്നുണ്ട്. ഇതൊരു സുപ്രധാന സംഭവമാണ്,” മിശ്ര പറഞ്ഞു.
“മാർച്ച് 15, 16 തീയതികളിൽപ്പെയ്ത മഴയെത്തുടർന്ന് ഗംഗയിലെ ജലനിരപ്പും വർദ്ധിച്ചു. ഇതിനർത്ഥം നദിയുടെ ശുചീകരണശേഷിയും വർദ്ധിച്ചു എന്നാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
വാരണാസി നിവാസികളും വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടു. “ഇന്നത്തെ ഗംഗാനദിയിലെ വെള്ളവും മുമ്പുണ്ടായിരുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്ന് വെള്ളം കൂടുതൽ ശുദ്ധിയുള്ളതായി തോന്നുന്നു, ” ഒരു പ്രദേശവാസിയെ ഉദ്ധരിച്ച് എ എൻ ഐ വാർത്താഏജൻസി പറഞ്ഞു. ”ആളുകൾ ഘാട്ടുകളിൽ കുളിക്കുന്നില്ല. 10 ദിവസത്തിനുള്ളിൽ ഇത്രയും മാറ്റമുണ്ടെങ്കിൽ അടച്ചുപൂട്ടൽ അവസാനിക്കുമ്പോഴേക്കും ഗംഗാനദി മുമ്പത്തെപ്പോലെ ആയിമാറുമെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ പരിസ്ഥിതിയെ ഇത്തരത്തിൽ സാധീനിക്കുമെന്നു ആരും കരുതിയിരിക്കില്ലെന്ന് വേറൊരാൾ പറഞ്ഞു.

Related post