• October 23, 2021

അടച്ചിടല്‍ മാത്രം പോരാ പരിശോധന വ്യാപിപ്പിക്കണം: യെച്ചൂരി

 അടച്ചിടല്‍ മാത്രം പോരാ പരിശോധന വ്യാപിപ്പിക്കണം: യെച്ചൂരി

കേരളത്തില്‍ കോവിഡ് പരിശോധന വന്‍തോതില്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ രോഗ ദുരിതത്തിനൊപ്പം സാമ്പത്തിക തകര്‍ച്ചയും രൂക്ഷമാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോകത്ത് ഏറ്റവും കുറഞ്ഞ തോതില്‍ പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

അടച്ചുപൂട്ടലില്‍ നിന്ന് പുറത്ത് കടക്കാന്‍ കേരള മാതൃകയിലുള്ള രോഗ പ്രതിരോധ നടപടി രാജ്യത്ത് നടപ്പാക്കണമെന്നും യെച്ചൂരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അടച്ചിടല്‍ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും 10 ലക്ഷം പേരില്‍ 102 എന്ന തോതിലാണ് രാജ്യത്ത് പരിശോധന. രോഗവ്യാപന മേഖല കണ്ടെത്തി പൂര്‍ണമായും അടച്ചിട്ട് മറഅറു പ്രദേശങ്ങളിലെ നിയന്ത്രണം നീക്കണം. ഘട്ടംഘട്ടമായി അടച്ചുപൂട്ടലില്‍നിന്ന് പുറത്തുകടക്കണം. ഇന്ത്യ ഒറ്റക്കെട്ടായി നടത്തേണ്ടതാണ് കോവിഡിനെതിരായ യുദ്ധമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Related post