• October 21, 2021

മിഠായി പദ്ധതിയിലൂടെ ഇന്‍സുലിന്‍ വീടുകളില്‍

 മിഠായി പദ്ധതിയിലൂടെ ഇന്‍സുലിന്‍ വീടുകളില്‍

ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്റെ മിഠായി പദ്ധതിയിലൂടെ നല്‍കുന്ന ഇന്‍സുലിന്‍ വീടുകളില്‍ എത്തിക്കുമെന്ന്് സാമൂഹ്യ നീതി മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ അഞ്ച് ഗവണ്‍മെന്‌റ് മെഡിക്കല്‍ കോളേജുകള്‍ വഴിയാണ് ഇത്തരം കുട്ടികള്‍ക്ക് ഇന്‍സുലിനും മറ്റ് ചികിത്സാ ഉപകരണങ്ങളും നല്‍കുന്നത്.

ലോക്ഡൗണ്‍ ആയതിനാല്‍ ഇവര്‍ക്ക് ക്ലിനിക്കുകളില്‍ വന്ന് മരുന്ന് വാങ്ങാന്‍ കഴിയുന്നില്ല. അതിനാലാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കുട്ടികള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജ് മുഖേനയും മലപ്പുറത്തുള്ളവര്‍ക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വഴിയും മരുന്ന് വിതരണം ചെയ്യും. മറ്റ് ജില്ലകളില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ജീവനക്കാര്‍, മിഠായി നോഡല്‍ ഓഫീസര്‍മാര്‍, നേഴ്‌സുമാര്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് മരുന്നെത്തിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 7907168707

Related post