• June 15, 2021

സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ജില്ലാ ജലഗതാഗതം പുനരാരംഭിക്കും

 സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ജില്ലാ ജലഗതാഗതം പുനരാരംഭിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ജില്ലാ ജലഗതാഗതം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചതിന് പിന്നാലെയാണ് ജലഗതാഗതവും പുനഃസ്ഥാപിക്കാന്‍ തീരുമാനമാകുന്നത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ റോഡ്-ജല ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജില്ലയ്ക്കകത്തുള്ള ബസ് സര്‍വീസുകള്‍ ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ ആരംഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടന്നതോടെ അന്തര്‍ ജില്ലാ ബസ് സര്‍വീസുകളും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലഗതാഗതവും പുനരാരംഭിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.

ബോട്ടില്‍ മുഴുവന്‍ സീറ്റിലും ആളുകളെ ഇരുത്തി യാത്ര ചെയ്യാന്‍ അനുമതിയുണ്ടെന്ന് മന്ത്രി അറിയിച്ചു. കൊവിഡിനെതിരായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. രാവിലെ 5 മുതല്‍ രാത്രി 9 വരെ ബോട്ട് സര്‍വീസുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related post