• June 24, 2021

അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും

 അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും

അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സര്‍വീസ്. ദൂര ജില്ലകളിലേക്ക് സര്‍വീസുകള്‍ ഇല്ല.

യാത്രക്കാര്‍ക്ക് എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബസിലെ മുഴുവന്‍ സീറ്റിംഗ് കപ്പാസിറ്റിയും ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി റദ്ദാകുന്നതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലാണെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ പുറത്ത് വരുന്നത്.

1037 ഫാസ്റ്റ് പാസഞ്ചര്‍ അയല്‍ ജില്ലകളിലേക്ക് ഓടും. ബസില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ട് യാത്ര ചെയ്യിക്കില്ല. രാവിലെ 5 മുതല്‍ രാത്രി 9 വരെ ബസ് സര്‍വീസ്. യാത്രക്കാരും ബസ് ജീവനക്കാരും മാസ്‌കും കയ്യുറയും ധരിക്കണം. കണ്ടയ്ന്‍മെന്റ് സോണുകളിലും ഹോട്‌സ്‌പോട്ടുകളിലും ബസ് സര്‍വീസ് ഉണ്ടാകില്ല.

Related post