• October 18, 2021

രാജ്യാന്തര ചലചിത്രമേളയ്ക്ക് സമാപനം

 രാജ്യാന്തര ചലചിത്രമേളയ്ക്ക് സമാപനം

തിരുവനന്തപുരത്ത് വെച്ച് നടന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനം.
ലിജോ ജോസ് പല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് പ്രേക്ഷകപ്രീതി നേടിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രം ‘ദേ സേ നതിങ് സ്റ്റെയിസ് ദ് സെയിം’ കരസ്ഥമാക്കി. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകൂന്നത്.
മികച്ച സംവിധായകനുള്ള രജതചാകോരം പാക്കറേറ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അലന്‍ ഡെബേര്‍ട്ടിനും ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള രജതചാകോരം സീസര്‍ ഡയസും നേടി. സ്പാനിഷ് ചിത്രമായ അവര്‍ മദേഴ്‌സിൻ്റെ സംവിധായകനാണ് സീസര്‍.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്എ പുരസ്‌കാരം ആനിമാനി ചിത്രത്തിൻ്റെ സംവിധായകന്‍ ഫാഹിം ഇര്‍ഷാദിനാണ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ആനിമാനിക്കാണ്. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം വെയില്‍മരങ്ങള്‍ നേടി. നെറ്റ്പാക് പ്രത്യേക ജൂറി പരാമര്‍ശത്തിന് കുമ്പളങ്ങി നൈറ്റ്‌സും അര്‍ഹമായി.

Related post