• May 15, 2021

ഖത്തറില്‍ ആദ്യത്തെ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് പോയിന്റ്

 ഖത്തറില്‍  ആദ്യത്തെ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് പോയിന്റ്

ഖത്തറിലെ ആദ്യത്തെ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് പോയിന്റ് പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ ഉപയോക്താക്കള്‍ക്ക് വേഗത കൂടിയതും സുരക്ഷിതവുമായ ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം സ്ഥാപിച്ചത്. മീസ ഡാറ്റാ സെന്ററിലാണ് ഖത്തറിന്റെ പ്രഥമ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് പോയിന്റ് പ്രവര്ത്തനം തുടങ്ങിയത്.

വിവര-വിനിമയ-സാങ്കേതിക രംഗത്ത് രാജ്യം കൈവരിച്ച വളര്‍ച്ചയുടെ നാഴികക്കല്ലാണ് ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് പോയിന്റെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി ജാസിം സുലൈത്തി പറഞ്ഞു.

ഇന്റനെറ്റ് സേവനങ്ങളില്‍ രാജ്യത്തിന്റെ റാങ്കിങ് മെച്ചപ്പെടാനും ആഗോളതലത്തില്‍ തന്നെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിന്റെ ബഹുമുഖ വികസനം ലക്ഷ്യമാക്കിയുള്ള ദേശീയ വിഷന്‍ രണ്ടായിരത്തി മുപ്പതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

Related post