• October 28, 2021

ഐപിഎല്‍ 2020; ഏറ്റവും വിലയേറിയ താരങ്ങള്‍

 ഐപിഎല്‍ 2020; ഏറ്റവും വിലയേറിയ താരങ്ങള്‍

രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കിയ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട സംഗതിയാണ് 2020 ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലം. ഈ അവസരത്തിലാണ് ഓരോ താരങ്ങളുടേയും മുല്യമെന്തെന്ന് താരങ്ങളും ഒരുപോലെ മനസിലാക്കുന്നത്. ചിലര്‍ വമ്പന്‍ ക്ലബ്ബുകളുടെ ഭാഗമാകുമ്പോള്‍ ചിലര്‍ക്ക് അത് തിരിച്ചടികളുടെ ദിവസമായിരിക്കും.


അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായി. ഇതാദ്യമായി കൊല്‍ക്കത്തയില്‍ നടന്ന താരലേലത്തില്‍ 62 താരങ്ങളെയാണ് വിവിധ ക്ലബ്ബുകള്‍ സ്വന്തമാക്കിയത്. ഇതില്‍ 29 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. 1,40,30,00,000 കോടി രൂപയാണ് 62 താരങ്ങള്‍ക്കായി എട്ട് ടീമുകളും ചേര്‍ന്ന് ചെലവഴിച്ചത്.

ഇതില്‍ ഏറ്റവു വിലയേറിയ താരങ്ങളെ അറിയാം.

പാറ്റ് കമ്മിന്‍സ്.
15.5 കോടി രൂപ കൊടുത്തുവാങ്ങിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഗ്ലെന്‍ മാക്‌സ് വെല്‍
10.75 കോടി രൂപക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി

ക്രിസ് മോറിസ്
ദക്ഷിണാഫ്രിക്കന്‍ താരത്തെ 10 കോടി രൂപക്ക് വാങ്ങിയത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ഷെല്‍ഡന്‍ കോട്രല്‍- വിന്‍ഡീസ് താരത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത് 8.5 കോടി രൂപയ്ക്ക്

നേഥന്‍ കോള്‍ട്ടര്‍നൈല്‍- ഓസ്‌ട്രേലിയന്‍ താരത്തെ എട്ടുകോടി ചെലവിട്ടാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

ഷിമ്രോണ്‍ ഹെറ്റ്മയര്‍- വിന്‍ഡീസ് താരത്തെ 7.75 കോടി രൂപക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി

പിയൂഷ് ചൗള- ലേലത്തില്‍ കൂടുതല്‍ വിലയ്ക്ക് വിറ്റുപോയ ഇന്ത്യന്‍ താരം. 6.75 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വാങ്ങിയത്.

സാം കറന്‍- ഇംഗ്ലീഷ് താരത്തെ 5.50 കോടി രൂപയ്ക്ക് വാങ്ങിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

ഓയിന്‍ മോര്‍ഗന്‍- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 5.25 കോടി രൂപയ്ക്കാണ് ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കിയത്.

Related post