• June 15, 2021

കൊട്ടാരക്കരയില്‍ ബെവ്‌കോ ഔട്ട് ലെറ്റ് തുറന്നതിനെതിരെ യു.ഡി.എഫിന്റെ പ്രതിഷേധം

 കൊട്ടാരക്കരയില്‍ ബെവ്‌കോ ഔട്ട് ലെറ്റ് തുറന്നതിനെതിരെ യു.ഡി.എഫിന്റെ പ്രതിഷേധം

കൊല്ലം കൊട്ടാരക്കരയില്‍ ബെവ്‌കോ ഔട്ട് ലെറ്റ് തുറന്നതിനെതിരെ യു.ഡി.എഫിന്റെ പ്രതിഷേധം. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉള്‍പ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.കൂടുതല്‍ ആളുകള്‍ വന്നുപോകുന്ന ഇവിടെ നിന്നും ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

നേരത്തെ തന്നെ ജനവാസ മേഖലയില്‍ നിന്ന് ഈ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് ബിവറേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ കേസില്‍ തീരുമാനമുണ്ടാകുന്നത് വരെ ഔട്ട്ലെറ്റ് തുറന്ന് പ്രവര്‍ത്തിക്കേണ്ട എന്ന നിലപാടെടുത്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് അംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും പ്രതിഷേധിക്കുകയായിരുന്നു.
പ്രദേശത്തെ പത്തിലധികം വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിവിധ സംഘടനകളും പി.ഐഷാപോറ്റി എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും ഔട്ട്‌ലെറ്റ് മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

Related post