• July 28, 2021

അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍

 അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍

അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇന്ന് ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനമാണ് ഇതുസംബന്ധിച്ച ബില്ല് പാസാക്കിയത്. അമേരിക്ക നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം നടക്കാനിരിക്കെയാണ് യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇറാന്റെ പ്രഖ്യാപനം.

യുഎസ് പ്രതിരോധ വിഭാഗമായ പെന്റഗണിനെയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന ഇറാന്‍ പാര്‍ലമെന്റ് സമ്മേളനമാണ് ഇതുസംബന്ധിച്ച ബില്ല് പാസാക്കിയത്. നേരത്തെ യുഎന്‍ രക്ഷാസമിതി യോഗത്തില്‍ ഇറാന് അമേരിക്ക വിസ നിഷേധിച്ചിരുന്നു. ഇതോടെ വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന രക്ഷാസമിതി യോഗത്തില്‍ വിസ ലഭിക്കാത്തതിനാല്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവേദ് സരിഫിന് യോഗത്തില്‍ പങ്കെടുക്കാനാകില്ല.

ഖാസിം സുലൈമാനി അടക്കം ഏഴുപേരെ അമേരിക്കന്‍ സേന വ്യോമാക്രമണത്തിലൂടെ വധിച്ചത്. ഇതിന് പ്രതികാരമെന്നോണം ബഗ്ദാദിലെ യു എസ് എംബസി സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയിലും അമേരിക്കയുടെ വ്യോമകേന്ദ്രത്തിലും മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങളും നടന്നിരുന്നു. സുലൈമാനി വധത്തിന് പിന്നാലെ ഇറാന്‍ ക്യോം ജാകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പുകൊടി ഉയര്‍ത്തിയിരുന്നു. ഇത് യുദ്ധകാഹളമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ അമേരിക്കന്‍ പൗരന്മാരെയോ, വസ്തുവകകളെയോ ഇറാന്‍ ലക്ഷ്യം വച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ അമേരിക്കയുടെ നിരീക്ഷണ വലയത്തിലാണ്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നുമാണ് ട്രംപ് ഭീഷണി മുഴക്കിയത്.

Related post