• July 28, 2021

ഒന്നര മണിക്കൂര്‍ വൈകി തേജസ്; പിഴ 63,000 രൂപ

 ഒന്നര മണിക്കൂര്‍ വൈകി തേജസ്; പിഴ 63,000 രൂപ

അഹമ്മദാബാദ്- മുംബൈ പ്രീമിയം ട്രെയിനായ തേജസ് എക്സ്പ്രസ് ജനുവരി 22 ന് ഒന്നരമണിക്കൂറോളം വൈകിയോടിയതിന് യാത്രക്കാര്‍ക്ക് നഷട്പരിഹാരം നല്‍കുമെന്ന് ഐ ആര്‍ സി ടി സി അറിയിച്ചു. ഓരോ യാത്രക്കാര്‍ക്കും നൂറ് രൂപ വീതമായിരിക്കും നഷ്ടപരിഹാരം നല്‍കുക. 630 യാത്രക്കാര്‍ക്കായി 63,000 രൂപ നഷ്ടപരിഹരമാണ് നല്‍കുക.

അഹമ്മദാബാദില്‍ നിന്നും രണ്ട് മിനിട്ട് വൈകി രാവിലെ 6.42 നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഈ ട്രെയിന്‍ മുംബൈ സെന്‍ട്രലില്‍ ഉച്ചയക്ക് 1.10 നാണ് എത്തേണ്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ എത്തിയപ്പോള്‍ 2.36 ആയി. അതായത് ഒരു മണിക്കൂര്‍ 26 മിനിട്ടാണ് പ്രീമിയം ട്രെയിന്‍ വൈകിയത്

ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ നൂറ് രൂപയും രണ്ട് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 250 രൂപയുമാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുകയെന്നതാണ് ഐ ആര്‍ സി ടി സിയുടെ നയമെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തേജസില്‍ ഇന്നലെ യാത്ര ചെയ്ത് മൊത്തം 849 യാത്രക്കാരില്‍ മുംബൈ സെന്‍ട്രല്‍ വരെ യാത്ര ചെയ്ത 630 പേര്‍ക്ക് 100 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഐ ആര്‍ സി ടി സി വക്താവ് അറിയിച്ചു. അങ്ങനെ നഷ്ടപരിഹാരം നല്‍കുമ്പോള്‍ ഐ ആര്‍ സി ടി സി മൊത്തം 63,000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും. നഷ്ടപരിഹാരം ലഭിക്കാനായി യാത്രക്കാര്‍ക്ക് റീഫണ്ട് പോളിസി പ്രകാരം അപേക്ഷിക്കാം. അപേക്ഷകള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഐ ആര്‍ സി ടി സി അറിയിച്ചു.

Related post