• May 13, 2021

റെയിൽവേ മെനുവിൽ പഴംപൊരിയും , ഇലയടയും തിരിച്ചു വരുന്നു

 റെയിൽവേ മെനുവിൽ  പഴംപൊരിയും , ഇലയടയും തിരിച്ചു വരുന്നു

ട്രെയിൻ യാത്രക്കാരുടെ ഇഷ്ട ഭക്ഷണമായ , കേരള വിഭവം പഴംപൊരിയും , ഇലയടയും റെയിൽവേ കൗണ്ടറുകളിൽ തിരിച്ചു വരുന്നു. കഴിഞ്ഞ മാസം ഈ ഭക്ഷണങ്ങൾ അപ്രത്യക്ഷമാവുകയും , പകരം സമൂസ, കച്ചോറി തുടങ്ങിയ ഉത്തരേന്ത്യൻ ലഘുഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് വലിയ എതിർപ്പാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്. “കൾച്ചറൽ ഫാസിസം ” എന്ന് ചിലർ ഇതിനെ വിശേഷിപ്പിച്ചു.

ഉപയോക്താക്കളുടെ ഫീഡ്‌ബാക്കും മാധ്യമ റിപ്പോർട്ടുകളും കണക്കിലെടുത്താണ് ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഈ ഭക്ഷണങ്ങൾ തിരിച്ചു കൊണ്ടുവരാനൊരുങ്ങുന്നത്.

യാത്രക്കാരിൽ നിന്നുള്ള ആവശ്യം കണക്കിലെടുത്ത്, പ്രാദേശിക അഭിരുചിക്കനുസരിച്ച് , ഒരാഴ്ചയ്ക്കുള്ളിൽ ലഘുഭക്ഷണമായി കൊണ്ടുവരാൻ ഐആർസിടിസി റെയിൽവേ സോണുകൾക്ക് പൂർണ്ണ അംഗീകാരം നൽകിയിട്ടുണ്ടെന്ന് ”ഐആർസിടിസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

നേരത്തെ ലഭ്യമായ എല്ലാം ഭക്ഷ്യവസ്തുക്കളും പുന സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.പ്രാദേശിക വിഭവങ്ങൾ തിരികെ കൊണ്ടുവരാൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതിയ എറണാകുളം എംപി ഹെെബി ഈഡൻ, ഐആർസിടിസിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.

Related post