• October 26, 2021

പാസ് പോർട്ട് കാലാവധി തീരാറാകുമ്പോൾ , ഉടമകൾക്ക് ഇനി സന്ദേശങ്ങൾ ലഭിക്കും

 പാസ് പോർട്ട് കാലാവധി തീരാറാകുമ്പോൾ , ഉടമകൾക്ക് ഇനി സന്ദേശങ്ങൾ ലഭിക്കും

പലരും കൃത്യസമയത്ത് പാസ്‌പോർട്ട് പുതുക്കാൻ മറക്കുന്നത് , പലപ്പോഴും വിദേശത്തേക്ക് പോകാനുള്ള അവസരം നഷ്ടപ്പൊൻ കാരണമാകാറുണ്ട്. ഒരു വ്യക്തിക്ക് അയാളുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ സാധുതയില്ലെങ്കിൽ വിദേശത്തേക്ക് പോകാൻ കഴിയില്ല. എന്നാൽ ഈ മറവിയെ ഒാർമപ്പെടുത്താൻ ഒരുങ്ങുകയാണ് വിദേശകാര്യ മന്ത്രാലയം.

പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരാറാകുമ്പോള്‍ അക്കാര്യം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും പാസ്‌പോര്‍ട്ട് ഓഫീസുകളുമാണ് യഥാസമയം ഉടമകളെ അറിയിക്കുക. പാസ്‌പോര്‍ട്ട് പുതുക്കേണ്ട തീയതി പലരും മറന്നുപോകുന്ന സാഹചര്യത്തിലാണ് എസ്എംഎസ് അയച്ച് ഓര്‍മ്മപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പാസ്‌പോർട്ട് കാലഹരണപ്പെടുന്നതിന് യഥാക്രമം ഒൻപത്, ഏഴ് മാസം മുമ്പ്, രണ്ട് ടെക്സ്റ്റ് സന്ദേശങ്ങൾ പാസ്‌പോർട്ട് ഉടമകൾക്ക് സന്ദേശം ലഭിക്കും .

Related post