• October 23, 2021

ഈ ജാഗ്രത സമാനതകളില്ലാത്തത്

 ഈ ജാഗ്രത സമാനതകളില്ലാത്തത്

‘ഈ കരുതല്‍ ലോകത്തിനു തന്നെ മാതൃകയാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണ്’ – മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ ദിനങ്ങള്‍ക്കു ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ബൈജുവിന് തനിക്ക് ലഭിച്ച ആരോഗ്യ പരിചരണത്തെയും സഹായത്തെയും കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്.

വെള്ളനോട് സ്വദേശിയാണ് ബൈജുമോന്‍. 17 നാണ് ആശുപത്രി ഐസൊലേഷന്‍ അവസാനിച്ച് വീട്ടിലെത്തിയത്. മികച്ച ചികിത്സയാണ് ലഭിച്ചത്. കൊവിഡ് എന്ന മഹാ വിപത്തിനെ നേരിടുന്നതില്‍ കേരളം നല്‍കുന്ന കരുതല്‍ ലോകത്തിന് മാതൃകയാണ്. സാമ്പിള്‍ ഫലം നെഗറ്റീവ് ആയതോടുകൂടി ആത്മവിശ്വാസം കൂടി. അരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈന്‍, വെള്ളനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങി നിരവധി മേഖലകളില്‍ നിന്നും മികച്ച പിന്തുണ കിട്ടി. ഇവര്‍ നിരന്തരം ബന്ധപ്പെടുന്നു.

ആശുപത്രിയിലേക്കുള്ള യാത്രയില്‍ 108 ആംബുലന്‍സ് നേഴ്‌സായ റസാഖ് തന്ന മാനസിക പിന്തുണയും വലുതായിരുന്നു. സര്‍ക്കാരിന്‌റെ നിര്‍ദേശം കൃത്യമായി പാലിക്കണം. പുസ്തകം വായിച്ചാണ് സമയം ചിലവഴിക്കുന്നത്. കരുതല്‍ നിരീക്ഷണത്തിന്‌റെ കാലാവധി കഴിഞ്ഞാലും ഒരു മാസത്തേക്കുകൂടി മുന്‍കരുതലുകള്‍ സ്വീകരിച്ച് വീട്ടില്‍ കഴിയുമെന്ന് ബൈജു പറഞ്ഞു.

Related post