• October 24, 2021

ഇസ്രായേലില്‍ എത്തിയത് 5 ടണ്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ; ഇന്ത്യയുടെ സ്‌നേഹത്തിന് മുന്നില്‍ നന്ദി പറഞ്ഞ് നെതന്യാഹു

 ഇസ്രായേലില്‍  എത്തിയത് 5 ടണ്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ; ഇന്ത്യയുടെ സ്‌നേഹത്തിന് മുന്നില്‍  നന്ദി പറഞ്ഞ് നെതന്യാഹു

കൊറോണ വൈറസിനെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റി അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍ന്യാഹു. ട്വിറ്ററിലൂടെയാണ് നെതന്‍ന്യാഹു മോദിക്ക് നന്ദി അറിയിച്ചത്.

ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റി അയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നെതന്‍ന്യാഹു മോഡിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചിരുന്നു.

നിരോധനം പിന്‍വലിച്ചതോടെ അഞ്ച് ടണ്‍ മരുന്ന് ഇസ്രേയലിലേക്ക് കയറ്റി അയച്ചു.ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ നെതന്‍ന്യാഹു മോഡിക്ക് നന്ദിയറിയിച്ചത്. ‘നന്ദി, ഇസ്രേയലിലേക്ക് ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് കയറ്റി അയച്ചതിന് എന്റെ പ്രിയ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിക്ക് നന്ദി. ഇസ്രേയല്‍ പൗരന്‍മാര്‍ ഒന്നടങ്കം നന്ദി അറിയിക്കുന്നതായും’ ബെഞ്ചമിന്‍ നെതന്‍ന്യാഹു ട്വറ്ററില്‍ കുറിച്ചു.

ഇസ്രായേലിൽ ഇതുവരെ പതിനായിരത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പേർക്കാണ് ജീവൻ നഷ്ടമായത്. 121 പേർ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.

അടുത്തിടെ അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് മരുന്ന് കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. മരുന്ന് നൽകാൻ തയാറാണെന്ന് ഇന്ത്യ അറിയിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ട്രംപ് രംഗത്ത് എത്തിയിരുന്നു.

Related post