• August 3, 2021

അമ്പതാം വിക്ഷേപണത്തിനൊരുങ്ങി പി.എസ്.എല്‍.വി. , ചരിത്രം കുറിക്കാന്‍ ഇസ്രോ

 അമ്പതാം വിക്ഷേപണത്തിനൊരുങ്ങി പി.എസ്.എല്‍.വി. , ചരിത്രം കുറിക്കാന്‍ ഇസ്രോ

ബഹിരാകാശത്ത് അമ്പതാം വിക്ഷേപണത്തിന ഒരുങ്ങി ,ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനം പി.എസ്.എല്‍.വി. ഇന്ന് ഉച്ചതിരിഞ്ഞ് 3.25ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം നടത്തുക.ഇന്ത്യയുടെ തന്നെ റിസാറ്റ് 2 ബിആര്‍ 1 ഉപഗ്രഹത്തിനൊപ്പം, 9 ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും.

ഒരു പിഎസ്എല്‍വി വിക്ഷേപണത്തിന് ചെലവാകുന്ന ശരാശരി തുക 200 കോടി രൂപയാണ്.1993 സെപ്തംബര്‍ 23 നാണ് ആദ്യ പരീക്ഷണം നടക്കുന്നത് പക്ഷേ അതൊരു പരാജയമായിരുന്നു. എന്നാല്‍ 2008 ല്‍ ചന്ദയാനിലൂടെയും , 2013 ല്‍ മംഗള്‍യാനിലൂടെയും പിഎസ്എല്‍വി വിജയം കുറിച്ചു. ഇതുവരെയുള്ള രണ്ട് ദൗത്യങ്ങള്‍ 47 വിക്ഷേപണങ്ങളും വിജയകരമായിരുന്നു.

..

Related post