• August 3, 2021

ഐഎസ്ആര്‍ഒ യുടെ ”വ്യോമിത്ര” റോബോട്ട് റെഡി

 ഐഎസ്ആര്‍ഒ യുടെ ”വ്യോമിത്ര”  റോബോട്ട് റെഡി

ബഹിരാകാശത്തേക്ക് ഇന്ത്യ അയക്കാൻ ഉദ്ദേശിക്കുന്ന റോബോർട്ടിൻറെ പൂർണ രൂപം പുറത്തിറക്കി. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിനു മുന്നോടിയായി ഇന്ത്യ അയക്കുന്ന ആളില്ലാ വിമാനത്തിലായിരിക്കും റോബോട്ട് യാത്ര ചെയ്യുക. 2022-ല്‍ ഐഎസ്ആര്‍ഒ ബഹിരാകാശ ഗവേഷണത്തിന് മനുഷ്യരെ അയക്കുന്നതിനു മുന്നോടിയായി നടത്തുന്ന പരീക്ഷണടിസ്ഥാനത്തിലാണ് റോബോട്ടിനെ നിർമിച്ചത്.

ഗഗന്‍യാന്‍ യാത്രയ്ക്ക് സ്ത്രീകളെ ഉള്‍പ്പെടുത്താത്തപ്പോള്‍ ഗഗന്‍യാനിനു മുന്നോടിയായുള്ള പര്യവേഷണത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയ റോബോട്ടിന് സ്ത്രീരൂപമാണ് നല്‍കിയിരിക്കുന്നത്. ‘വ്യോമമിത്ര’ എന്നാണ് റോബോട്ടിന് പേരിട്ടിരിക്കുന്നത്. രണ്ട് ഭാഷകള്‍ സംസാരിക്കുന്ന ഹാഫ് ഹ്യുമനോയിഡായ വ്യോമമിത്രയെ നിരവധി ജോലികള്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഹ്യുമനോയിഡിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. മനുഷ്യരെ അയയ്ക്കാനും അവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടു വരാനുമുള്ള നമ്മുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിനായാണ് ഹ്യുമനോയിഡിനെ അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related post