• October 17, 2021

ഗൊഗോയിക്ക് സ്ഥാനം കിട്ടിയതില്‍ അല്ല ഇത്രവേഗത്തിലായതിലാണ് അത്ഭുതം: മദന്‍ ബി ലോക്കൂര്‍

 ഗൊഗോയിക്ക് സ്ഥാനം കിട്ടിയതില്‍ അല്ല ഇത്രവേഗത്തിലായതിലാണ് അത്ഭുതം:  മദന്‍ ബി ലോക്കൂര്‍

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് രാജ്യസഭാംഗത്വം നല്‍കിയതിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍. ഗൊഗോയിക്ക് സ്ഥാനം കിട്ടുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. അതുകൊണ്ട് ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഇത്രവേഗം കിട്ടിയതിലേ അത്ഭുതമുളളതെന്നും മദന്‍ ബി ലോക്കൂര്‍ തുറന്നടിച്ചു.

2018 ജനുവരിയില്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കലാപമുയര്‍ത്തി വാര്‍ത്താസമ്മേളനം നടത്തിയ 4 ജഡ്ജിമാരില്‍ ഗൊഗോയിയും ലോക്കൂറും ഉണ്ടായിരുന്നു. കഴിഞ്ഞ നവംബര്‍ 17നാണ് രഞ്ജന്‍ ഗൊഗോയി വിരമിച്ചത്.

അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്രത്തിന് നല്‍കിയതുള്‍പ്പെടെയുള്ള സുപ്രധാന വിധികള്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പ് ജസ്റ്റിസ് ഗൊഗോയി പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ രാഷ്ട്രപതിയുടെ ശുപാര്‍ശ ഇതിനോടകം തന്നെ വന്‍ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്.

Related post