• October 16, 2021

കോവിഡ് 19 : ഇറ്റാലിയന്‍ ദിനപത്രം ഇറങ്ങിയത് 10 ചരമ പേജുകളോടെ !

 കോവിഡ് 19 : ഇറ്റാലിയന്‍ ദിനപത്രം ഇറങ്ങിയത് 10 ചരമ പേജുകളോടെ !

ഇറ്റലിയുടെ എല്ലാ മേഖലയെയും തകിടം മറിച്ചിരിക്കുകയാണ് കോവിഡ് 19 ബാധ. ഇതിനകം ഇറ്റലിയില്‍ 1,800 ലധികം പേര്‍ മരിച്ചു. ഞായറാഴ്ച തന്നെ രാജ്യത്ത് 360 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വടക്കന്‍ ഇറ്റലിയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ലെകോ ദ് ബെര്‍ഗാമോ എന്ന ദിനപത്രം പുറത്തിറങ്ങിയത് 10 ചരമ പേജുകളുമായാണ്.

നേരത്തെ ഒന്നര പേജായിരുന്നു പത്രം ചരമത്തിനായി മാറ്റിവച്ചിരുന്നത്. എന്നാല്‍ കോവിഡ് 19 ബാധ എല്ലാ മാറ്റിമറിച്ചു. നിരവധി ഇറ്റലി സ്വദേശികള്‍ ഈ പത്രത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവച്ചിട്ടുണ്ട്. പ്രമുഖ നടന്‍ ദെബി മസാര്‍ ഉള്‍പ്പടെയുള്ളവര്‍ വീഡിയോ പങ്കുവച്ചതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഡേവിഡ് കാരെറ്റ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ് ഇറ്റലിയിലെ ബെര്‍ഗാമോ ആസ്ഥാനമാക്കി പേപ്പറിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

Related post