• October 24, 2021

മുന്‍ ഇറ്റാലിയന്‍ ഒളിമ്പിക്‌സ് താരം ഡൊണാറ്റോ സാബിയ കൊറോണ ബാധിച്ച് മരിച്ചു

 മുന്‍ ഇറ്റാലിയന്‍ ഒളിമ്പിക്‌സ് താരം ഡൊണാറ്റോ സാബിയ കൊറോണ ബാധിച്ച് മരിച്ചു

മുന്‍ ഇറ്റാലിയന്‍ ഒളിമ്പിക്‌സ് താരം ഡൊണാറ്റോ സാബിയ (56) കൊറോണ ബാധിച്ച് മരിച്ചു. കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഏതാനും നാളുകളായി തെക്കന്‍ ഇറ്റലിയിലെ ബാസിലിക്കാറ്റയിലെ സാന്‍ കാര്‍ലോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ലോകത്ത് കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ ഒളിമ്പ്യനാണ് സാബിയയെന്ന് ഒളിമ്പിക് കമ്മിറ്റി പറഞ്ഞു. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ടു തവണ ഒളിമ്പിക് ഫൈനലില്‍ പ്രവേശിച്ച താരമാണ് ഡൊണാറ്റോ സാബിയ. 1984 യൂറോപ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

Related post