• October 26, 2021

96ലെ ഗാനം ജാനുവിലും; വീണ്ടും മാസ്മരിപ്പിക്കാന്‍ ഗോവിന്ദ് വസന്ത

 96ലെ ഗാനം ജാനുവിലും; വീണ്ടും മാസ്മരിപ്പിക്കാന്‍ ഗോവിന്ദ് വസന്ത

സിനിമാ പ്രേമികള്‍ നെഞ്ചേറ്റിയ ചിത്രമാണ് 96. 2018 ലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജാനുവിന്റെയും റാമിന്റെയും പ്രണയം വേദനയായി പ്രേക്ഷകര്‍ ഏറ്റെടുത്തു.വിജയ് സേതുപതി, തൃഷ എന്നിവരഭിനയിച്ച 96ലെ ജാനുവും റാമും ഇരുവരുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളായി. പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ സംഗീതമായിരുന്നു 96ലേത്. ഗോവിന്ദ് വസന്തയുടെ സംഗീതം അത്രയ്ക്കും മാസ്മരിപ്പിച്ചു. ഇപ്പോഴിതാ പ്രണയകഥയുടെ തെലുങ്ക് പതിപ്പുമായി എത്തുകയാണ് സംവിധായകന്‍ സി. പ്രേംകുമാര്‍. ഷര്‍വാനന്ദും സാമന്തയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കുട്ടി ജാനുവായി ഗൗരി കിഷനും ഇത്തവണ എത്തുന്നുണ്ട്.ഗോവിന്ദ് വസന്ത തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ആദ്യ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

96ല്‍ ഹിറ്റായ കാതലെ എന്ന ഗാനത്തിന്റെ ട്യൂണില്‍ ഊഹലേ എന്ന് തുടങ്ങുന്ന ഗാനം നെഞ്ചേറ്റിയിരിക്കുകയാണ് സംഗീത പ്രേമികള്‍. ചിന്മയി ശ്രീപദയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീ മണിയാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.

Related post