• August 2, 2021

ജാനുവിനോടുള്ള പ്രണയതീവ്രതയ്ക്ക് മാറ്റമില്ല; 96 തെലുങ്ക് പതിപ്പ് ട്രെയിലര്‍

 ജാനുവിനോടുള്ള പ്രണയതീവ്രതയ്ക്ക് മാറ്റമില്ല; 96 തെലുങ്ക് പതിപ്പ് ട്രെയിലര്‍

സിനിമാ പ്രേമികള്‍ നെഞ്ചേറ്റിയ ചിത്രമാണ് 96. തൃഷയും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച ചിത്രം 2018 ലാണ് തിയേറ്ററുകളിലെത്തിയത്. ജാനുവിന്റെയും റാമിന്റെയും പ്രണയം വേദനയായി പ്രേക്ഷകര്‍ ഏറ്റെടുത്തു. 96ലെ ജാനുവും റാമും തൃഷയുടെയും വിജയ് സേതുപതിയുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളായി.

ഗോവിന്ദ് വസന്തയുടെ സംഗീതം പ്രേക്ഷകരെ മാസ്മരിപ്പിച്ചു. ഇപ്പോഴിതാ പ്രണയകഥയുടെ തെലുങ്ക് പതിപ്പുമായി എത്തുകയാണ് സംവിധായകന്‍ സി. പ്രേംകുമാര്‍.

ഷര്‍വാനന്ദും സാമന്തയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കുട്ടി ജാനുവായി ഗൗരി കിഷനും ഇത്തവണ എത്തുന്നുണ്ട്.ഗോവിന്ദ് വസന്ത തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‌റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

Related post