• December 3, 2021

അമ്മച്ചി പ്ലാവിന്‌റെ ‘ആണ്‍മക്കള്‍’

 അമ്മച്ചി പ്ലാവിന്‌റെ ‘ആണ്‍മക്കള്‍’

ജീവികളിലെ പോലെ സസ്യങ്ങളിലും ആണ്‍, പെണ്‍ വിത്യാസങ്ങളുണ്ട്. പക്ഷെ ഭൂരിഭാഗം വൃക്ഷങ്ങളിലും ആണ്‍ പൂക്കളും പെണ്‍ പൂക്കളും ഉണ്ടാകും. അവയില്‍ നടക്കുന്നത് പരാഗണങ്ങളാണ് പ്രത്യുത്പാദനത്തിന് കാരണമാകുന്നത്. തെങ്ങിലും മാവിലും വാഴയിലും എല്ലാം ഈ പൂക്കളും പൂങ്കുലകളും നമുക്ക് പരിചിതമാണ്. പക്ഷെ പ്ലാവിന്‌റെ കാര്യത്തില്‍ എന്താണ്
പ്ലാവിന്‌റെ പൂക്കള്‍, അല്ലെങ്കില്‍ ചക്കപ്പൂവ് നമ്മള്‍ കണ്ടിറ്റുണ്ടോ?അങ്ങനെയെങ്കില്‍ ചക്ക ഉണ്ടാകുന്നതെങ്ങനെയാണ്?


സംശയിക്കേണ്ട ചക്ക ടെസ്റ്റിയൂബ് ബേബി ഒന്നുമല്ല. ഇപ്പറഞ്ഞ സകല പരിപാടികളും പ്ലാവിവും നടക്കാറുണ്ട്. പ്ലാവിലും ആണ്‍ പൂവും പെണ്‍ പൂവും ഉണ്ട്. ആണ്‍ പൂവിന് പക്ഷെ അല്‍പായുസ്സാണെന്ന് മാത്രം. മിഷന്‍ കഴിഞ്ഞാല്‍ പ്ലാവിന്‌റെ ആണ്‍ മക്കള്‍ കരിഞ്ഞ് പടമായി പോകും എന്നു മാത്രം. അപ്പോള്‍ പ്ലാവിന്‌റെ കുഞ്ഞുങ്ങളാണോ ചക്ക?


അല്ല. ചക്കയെ വേണമെങ്കില്‍ പ്ലാവിന്‌റെ ഗര്‍ഭപാത്രമെന്ന് വിളിക്കാം. ചക്കചുളകളാണ് പ്ലാക്കുട്ടികള്‍. ഓരോ മുള്ളിലും പുഴുക്കളെപോലെ കാണുന്നതാണ് പ്ലാമ്പൂ. കാറ്റ് വഴിയും ചെറു പ്രാണികള്‍ വഴിയും ഒക്കെയാണ് പരാഗണം.

സംഗതി ക്ലിക്കായവ ചുളകളായും, പാളിപോയവ ചകിണിയായും മാറുന്നു. (ചകിളി പോസ്റ്റുമോര്‍ട്ടം ചെയ്തു നോക്കിയാല്‍ ചാപിള്ളകളെ കാണാം).

പരാഗണം തീരെ നടക്കാത്ത് ഭാഗങ്ങളും ചക്കകളിലുണ്ടാകും, ചുളുങ്ങിയും ചളിങ്ങിയും ഇരിക്കുന്ന ആ ഭാഗങ്ങളില്‍ ചകിണി മാത്രമേ ഉണ്ടാകൂ. പ്ലാവില്‍ മാത്രമല്ല കുടുംബക്കാരായ ആഞ്ഞിലിയിലും കടപ്ലാവിലും എല്ലാം ആണ്‍ പൂക്കളും പെണ്‍ പൂക്കളും ഉണ്ടാകും.

അവയില്‍ പെണ്ണ് ഉരുണ്ട് മൊട്ട് പോലെയും ആണ് നീണ്ട് തിരി പോലെയും കാണാം. പരാഗണം നടക്കുന്നത് വരെ മാത്രമേ പാവം ആണ്‍ പൂവിന് ആയുസ്സുള്ളൂ. പ്ലാവില്‍ ചില ചക്ക കുഞ്ഞുങ്ങള്‍ കരിഞ്ഞ് കറുത്ത കൊഴിഞ്ഞ് വീഴാറായി നില്‍ക്കുന്നവരാണ് അല്‍പായുസ്സായുള്ള ആണ്‍ പിള്ളേര്‍.

ആഞ്ഞിലിയുടെയും കടപ്ലാവിന്‌റെയും ചുവട്ടില്‍ വീണു കിടക്കുന്ന തരികളും ആണ്‍ തരികള്‍ തന്നെ. IUIയും IVFഉം അരങ്ങ് വാഴുന്ന ഈ കാലത്ത് ഇനി ചകിണിയില്ലാത്ത ചക്കകള്‍ ജന്മമെടുക്കന്ന കാലവും വിദൂരമല്ലെന്ന് ചുരുക്കം.

Related post