• July 31, 2021

ജാക്കി ചാൻ മലയാളത്തിലേക്ക് കൂടെ നമ്മുടെ ലാലേട്ടനും

 ജാക്കി ചാൻ മലയാളത്തിലേക്ക് കൂടെ നമ്മുടെ ലാലേട്ടനും

ആക്ഷൻ കിങ്  ജാക്കി ചാൻ ആദ്യമായി മലയാളത്തിലേക്ക്. മോഹൻലാൽ നായകനാവുന്ന നായര്‍-സാന്‍ ആയിരിക്കും ജാക്കി ചാന്‍റെ മലയാള ചിത്രം.

കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ആല്‍ബര്‍ട്ട് ആന്‍റണിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക.തിരക്കഥയും ആൽബർട്ടിന്റേതാണ്. 2008ലാണ് നായർ സാൻ എന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല.

ജപ്പാനിൽ നായർസാൻ എന്നറിയപ്പെട്ടിരുന്ന , അയ്യപ്പന്‍ പിള്ള മാധവന്‍ നായര്‍ എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. മോഹന്‍ലാല്‍ ആണ് അയ്യപ്പൻ പിള്ളയുടെ വേഷത്തിൽ എത്തുന്നത്.

ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയി ജപ്പാനിൽ എത്തിയ ശേഷം ജപ്പാനിൽ തന്നെ താമസിക്കുകയും അവിടെ നിന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും ചെയ്ത വ്യക്തിയാണ് നായർസാൻ. ജപ്പാനിലെ ടോക്യോയിൽ ‘ജിൻസ നായർ’ റെസ്റ്റോറന്റിന്റെ ഉടമയാണ് തിരുവന്തപുരം സ്വദേശിയായ നായർസാൻ. ഈ വര്‍ഷം അവസാനത്തോടെ  പ്രീ പ്രൊഡക്ഷൻ ആരംഭിക്കുമെന്നാണ് സൂചന.

Related post