• August 3, 2021

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തും

 ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തും

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തും. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. സ്ഥാനത്ത് തരംതാഴ്ത്തപ്പെടുന്ന ആദ്യ ഡി.ജി.പിയാണ് ജേക്കബ് തോമസ്.

മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ ഈ നടപടി. നിരന്തരം കേസുകളില്‍പ്പെടുന്നതും, അനുമതിയില്ലാതെ ആത്മകഥ എഴുതിയതിയെന്ന കുറ്റവും തരംതാഴ്ത്താന്‍ കാരണമായി.

ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശയിലാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ നടപടി . തീരുമാനം ജേക്കബ് തോമസിനെ ഉടൻ അറിയിക്കും.

സംസ്ഥാനത്ത് ഇന്ന് സര്‍വീസിലുള്ള അഞ്ച് ഡിജിപിമാരില്‍ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതല്‍ ഏറെനാൾ സസ്‌പെന്‍ഷനിൽ ആയിരുന്നു അദ്ദേഹം.

 ഡിജിപി ജേക്കബ് തോമസിന്‍റെ സ്വയം വിരമിക്കല്‍ അപേക്ഷ നേരത്തെ തള്ളിയിരുന്നു. വിആര്‍എസ് നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നു. നിലവില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ പൊതുമേഖലസ്ഥാപനത്തിലെ എംഡിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

Related post