• November 30, 2021

അമരാവതി ,വിശാഖപട്ടണം , കൂര്‍ണൂല്‍ ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍ ,

 അമരാവതി ,വിശാഖപട്ടണം , കൂര്‍ണൂല്‍ ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍ ,

ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. നിയമസഭയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം ജഗന്‍ മോഹന്‍ റെഡ്ഡി പങ്കുവെച്ചത്.
നിലവിലുള്ള തലസ്ഥാനം അമരാവതിക്ക് പുറമേ രണ്ട് തലസ്ഥാനങ്ങള്‍ കൂടി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി പദ്ധതിയിടുന്നത്.
ആന്ധ്രാ പ്രദേശിന് വിശാഖ പട്ടണം ഭരണ തലസ്ഥാനമായും അമരാവതി ലെജിസ്ലേറ്റീവ് തലസ്ഥാനമായും ജ്യൂഡിഷ്യല്‍ തലസ്ഥാനമായി കുര്‍നൂലും ആകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഈ മൂന്ന് പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മൂന്നും തന്ത്രപ്രധാനമായ പ്രദേശങ്ങളാണ് . ഇന്ത്യയുടെ കിഴക്കന്‍ നാവികപ്പടയുടെ ആസ്ഥാനമാണ് വിശാഖപട്ടണം. ആധുനിക കപ്പല്‍ നിര്‍മ്മാണശാല വിശാഖപട്ടണത്താണ് സ്ഥിതി ചെയ്യുന്നത്. റായല്‍സീമയുടെ പ്രധാനകവാടമായാണ് കുര്‍ണൂല്‍ അറിയപ്പെടുന്നത്. 1953 ഒക്ടോബര്‍ 1 മുതല്‍ 1956 ഒക്ടോബര്‍ 31 വരെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം കുര്‍ണൂലായിരുന്നു. നിലവില്‍ അമരാവതിയാണ് ആന്ധ്രയുടെ തലസ്ഥാനം. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ആന്ധ്രയുടെ തലസ്ഥാനം അമരാവതിയായി പ്രഖ്യാപിച്ചത്

Related post